Saturday, October 2, 2010

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്

സുഹൃത്തേ ,
താങ്കള്‍ സ്ഥിരമായി ട്രെയിനില്‍ യാത്ര ചെയ്യുന്ന വ്യക്തിയാണോ ? കുറഞ്ഞത് വര്‍ഷത്തില്‍ രണ്ടു തവണ എങ്കിലും? അപ്പൊ ട്രെയിനില്‍ നിന്ന് ചായ വാങ്ങി കുടിച്ചിട്ടും ഉണ്ടാവും അല്ലെ.. മലയാളിക്കു ചായകുടി ഇല്ലാതെ എന്ത് ട്രെയിന്‍ യാത്ര...അല്ലെ ? ആയിരം വാക്കുകള്‍ക്കു പകരം ആവും ഒരു ചിത്രം.അത് കൊണ്ട് ഇനി വളച്ചൊടിച്ചു നീട്ടുന്നില്ല ഇങ്ങോട്ട് നോക്കു. ഈ വാര്‍ത്തയിലും ചിത്രത്തിലും എത്ര മാത്രം സത്യം ഉണ്ട് എന്നെനിക്കറിയില്ല. പകര്‍ന്നു കിട്ടിയ വിവരം ആണ്.പലരും ഇതിനിടയ്ക്ക് കണ്ടിട്ടും ഉണ്ടാവും ഈ ചിത്രങ്ങള്‍ . പക്ഷെ കണ്ണില്‍ കാണുന്നത് വിശ്വസിക്കാതെ ഇരിക്കാന്‍ കഴിയില്ലല്ലോ.



ഇന്ത്യന്‍ റെയില്‍വേയുടെ കൊങ്കണ്‍ വഴി ഓടുന്ന ഒരു ജന ശതാബ്ദി എക്സ്പ്രസ്സില്‍ നിന്ന് എടുത്തതാണ് ഈ ചിത്രങ്ങള്‍ എന്നാണു അറിയുവാന്‍ കഴിഞ്ഞത്. ടോയിലെറ്റില്‍ ചൂടുവെള്ളം വരുന്ന പൈപ്പില്‍ നിന്ന് ആണത്രേ ഈ ചങ്ങാതി ചായക്ക് വെള്ളം ചേര്‍ക്കുന്നത്.ബാത്‌ ഹീറ്റര്‍ ഉപയോഗിച്ച് തിളപ്പികുകയും ചെയ്യാല്ലോ. ചെലവ് ചുരുക്കാന്‍ എന്തൊക്കെ വഴികള്‍.ഈ മാഷിന്റെ ഡ്രസ്സ്‌ കോഡില്‍ നിന്ന് അയാള്‍ റെയില്‍വേ ജീവനക്കാരന്‍ ആണെന്ന് അനുമാനിക്കേണ്ടി ഇരിക്കുന്നു .അപ്പൊ ഇനി റെയില്‍വേ തന്നെ ആവുമോ നിര്‍ദേശം നല്‍കിയത്, വെള്ളം ടോയിലെറ്റില്‍ നിന്ന് എടുക്കാന്‍ ?


ഇനി ഒന്ന് ചോദിക്കട്ടെ...ശശി തരൂര്‍ നമ്മെ കന്നാലി എന്ന് വിളിച്ചു എന്ന് പറഞ്ഞു മുദ്രാവാക്യം മുഴക്കിയവരോട്? ( ക്യാറ്റില്‍ ക്ലാസ്സിനു അങ്ങനെ ഒരു അര്‍ഥം ഉന്ടെന്നു ഈ നിമിഷം വരെയും ഞാന്‍ വിശ്വസിക്കുന്നില്ല.) നമ്മുടെ വീട്ടിലെ കന്നാലിക്ക് കാടി വെള്ളം കലക്കാന്‍ പോലും നാം ടോയിലെറ്റില്‍ നിന്ന് വെള്ളം ഉപയോഗിക്കുമോ? അപ്പൊ പിന്നെ നമ്മെ കന്നാലി എന്ന് വിളിച്ചാല്‍ പോലും അത് ഒരു അംഗീകാരം ആവില്ലേ..ഈ ചിത്രം കണ്ട ശേഷം എങ്കിലും പറയു ?

സസ്നേഹം
കണ്ണനുണ്ണി

No comments: